നെടുംകുന്നം: ശ്രീനാരായണ സേവനവേദിയുടെയും(എസ്.എൻ.എസ്.വി.) വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് മുതൽ അംഗഭവനങ്ങളിൽ രാമായണ പാരായണം ഭക്തിനിർഭരമായി നടത്തും. ഇന്ന് ശാന്തിപുരം നൂറോമ്മാക്കൽ കെ.സദാനന്ദന്റെ ഭവനത്തിൽ സമാരംഭിക്കുന്ന പാരായണയജ്ഞത്തിൽ , പാരായണ ഭാഗങ്ങളിലെ അർത്ഥവും സാരാംശവും പി.ആർ. ബാലകൃഷ്ണൻ വിശദമാക്കും. ഇതോടൊപ്പം നടക്കുന്ന കുടുംബസംഗമത്തിൽ ജ്യോതിഗിരികുമാർ ഗുരുദേവകൃതികളെ അധികരിച്ച് ക്ലാസ്സെടുക്കും. ഓഗസ്റ്റ് 16ന് ചമ്പക്കര താമരക്കുളം രാധാകൃഷ്ണൻ നായരുടെ ഭവനത്തിൽ പാരായണസമർപ്പണം നടക്കും.