പാലാ: കർക്കടകം പിറന്നതോടെ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണത്തിന് തുടക്കമായി.

രാമപുരത്തെ നാലമ്പലങ്ങളിലേക്ക് പുലർച്ചെ മുതൽ തീർത്ഥാടകർ എത്തിത്തുടങ്ങി. ഞായറാഴ്ചകളിലാണ് കൂടുതൽ തീർത്ഥാടകരെത്തുക. ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ മഹാഗണപതിഹോമം, ഭഗവതിസേവ, വിശേഷാൽ ദീപാരാധന , രാമായണ പാരായണം എന്നിവ ആരംഭിച്ചു. രവിവാര രാമായണ സംഗമത്തിന് 21ന് തുടക്കമാവും.

ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം , ഏഴാച്ചേരി ഒഴയ്ക്കാട്ട്കാവ് ഭഗവതീ ക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതീ ക്ഷേത്രം, പാലാ ളാലം മഹാദേവ ക്ഷേത്രം, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതി ക്ഷേത്രം, പൈക ചാമണ്ഡേശ്വരീ ക്ഷേത്രം, പാലാ വെള്ളാപ്പാട് ശ്രീ വനദുർഗ്ഗാ ഭഗവതീ ക്ഷേത്രം, അന്തീനാട് മഹാദേവ ക്ഷേത്രം, വേഴാങ്ങാനം മഹാദേവ ക്ഷേത്രം, പാലാ അമ്പലപ്പുറത്തുകാവ് ഭഗവതി ക്ഷേത്രം, മുരിക്കുമ്പുഴ ദേവീക്ഷേത്രം, രാമപുരം പള്ളിയമ്പുറം മഹാദേവ ക്ഷേത്രം , കിഴതിരി ചിറയ്ക്കൽ കാവ്, കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വന ദുർഗ്ഗാലയം, പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രം, നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ഭഗവതീ ക്ഷേത്രം, വിളക്കുമാടം ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളിലും കർക്കിടക മാസം മുഴുവൻ രാമായണ പാരായണവും, വിശേഷാൽ പൂജകളും വഴിപാടുകളൂം നടക്കും.