പാലാ: കേന്ദ്രബഡ്ജറ്റിനെതിരെ പാലായിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനുമുന്നിൽ നടത്തിയ മാച്ചും ധർണ്ണയും എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രെസിഡന്റ് ബാബു കെ ജോർജ് ഉദ്ഘാടനംചെയ്തു. പി.കെ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ്, അഡ്വ. തോമസ് വി.ടി, എൻ സുരേന്ദ്രൻ, ബിജു ടി.ബി, അജേഷ് കെ.ബി, വി.വി വിജയൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിനും ധർണക്കും സിബി ജോസഫ്, സജി എം.ടി, പി.എൻ പ്രമോദ്, കെ.ബി സന്തോഷ്, അജി വട്ടക്കുന്നേൽ, ജോസ്‌കുട്ടി ജേക്കബ് എന്നിവർ നേതൃത്വം നൽകി.