കുറവിലങ്ങാട് : കാപ്പുന്തല - കടുത്തുരുത്തി റോഡിൽ രാത്രികാലങ്ങളിൽ വഴിവിളക്കുകൾ തെളിയാത്തത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. തോട്ടുവ, മുട്ടുചിറ, കാപ്പുന്തല ഭാഗങ്ങളിലാണ് വെളിച്ചക്കുറവ് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ദീർഘദൂര സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ടൂവീലറുകളിലും മറ്റുമായി യാത്ര ചെയ്യുന്ന റോഡാണിത്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധശല്യവും രൂക്ഷമാണ്.

വഴിവിളക്കുകൾ സ്ഥാപിക്കേണ്ടതും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതും തദ്ദേശസ്ഥാപനങ്ങളാണ്. റോഡിനിരുവശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് ഏക ആശ്രയം. രാത്രി എട്ടര കഴിഞ്ഞാൽ കടകൾ അടയ്ക്കുന്നതോടെ പ്രദേശം പൂർണമായും ഇരുട്ടിലാകും. റോഡുകളിൽ റിഫ്ളക്ടറുകൾ സ്ഥാപിക്കാത്തതും അപകടഭീഷണിയുർത്തുന്നുണ്ട്.

" വഴിവിളക്ക് ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഭയങ്കര ബുദ്ധിമുട്ടാണ്. കാൽനടയാത്രക്കാർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.

സൂസമ്മ ,പ്രദേശവാസി