കോട്ടയം : കേരളാ കോ-ഓപ്പറേറ്റീവ് എംപ്ളോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം 20, 21 തീയതികളിൽ നടക്കും. 20 ന് വൈകിട്ട് 6.30ന് സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ സഹകരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 21 ന് രാവിലെ സംസ്ഥാന സമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ.മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. 1500 പ്രതിനിധികൾ പങ്കെടുക്കും.