mg-university-info
mg university info

പരീക്ഷ മാറ്റി

19 മുതൽ നടത്താനിരുന്ന മൂന്നാം വർഷ ബി.ഫാം (2016 അഡ്മിഷൻ റഗുലർ/2011-2015 അഡ്മിഷൻ സപ്ലിമെന്ററി/2003-2010 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റി.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ എം.സി.എ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ നടക്കും.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ് (മോഡൽ I, II, III ) 2013- 2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം.

സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിസിക്‌സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സിവിൽ സർവീസ് പരിശീലനം : എസ്.ടി സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് പരിശീലനപരിപാടിക്ക് പട്ടികവർഗ സംവരണ വിഭാഗത്തിൽ മൂന്ന് സീറ്റൊഴിവുണ്ട്. 19 നാണ് സ്‌പോട്ട് അഡ്മിഷൻ. താത്പര്യമുള്ള 18 വയസ് കഴിഞ്ഞ വിദ്യാർത്ഥികൾ ജാതി, യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി വൈകിട്ട് 4.30നകം സ്‌കൂൾ ഒഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിൽ എത്തണം. പതിനായിരം രൂപയാണ് ഫീസ്. ഫോൺ : 9496114094, 8848712543.