പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാം ഘട്ടമായ പൊൻകുന്നംജപുനലൂർ റോഡിന്റെ നിർമ്മാണത്തിന്റെ ഒരു ഭാഗം കരാറായി. മൂന്നു റീച്ചുകളായി തിരിച്ചതിൽ കോന്നി പ്ലാച്ചേരി റീച്ചാണ് 274.24 കോടി രൂപയ്ക്ക് കരാറായത്.ടെക്‌നിക്കൽ ക്ലിയറൻസ് ലഭിച്ച അടുത്ത റീച്ചായ പുനലൂർ കോന്നിയുടെ കരാറുകാരനെ അടുത്തദിവസം നിശ്ചയിക്കുമെന്ന് കെ.എസ്.ടി.പി.അധികൃതർ അറിയിച്ചു.ലോകബാങ്ക് അധികൃതർ നേരിട്ട് പരിശോധന നടത്തിയാണ് കോന്നി പ്ലാച്ചേരി റീച്ചിന്റെ കരാറുകാരനെ തീരുമാനിച്ചത്.ബാക്കി രണ്ടു റീച്ചുകളുടെ കരാറുകാരനെ തീരുമാനിക്കാനുള്ള അധികാരം കെ.എസ്.ടിപിക്ക് നൽകി.പുനലൂർ കോന്നി 29.84 കി.മീ, കോന്നി പ്ലാച്ചേരി 30.16 കി.മീ, പ്ലാച്ചേരി പൊൻകുന്നം 22.173 കി.മീ എന്നിങ്ങനെ 3 റീച്ചുകളായാണ് ടെൻഡർ ചെയ്യുന്നത്.