അടിമാലി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. എയ്ഡഡ് സ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ നെല്ലിക്കൻ സാജനാണ് (32) അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷമായി പലതവണ പെൺകുട്ടിയെ സ്‌കൂളിലും വീട്ടിലും ശാരീകമായി പീഡിപ്പിച്ചതായാണ് പരാതി. സ്‌കൂളിൽ കുട്ടികൾക്കായി നടന്ന കൗൺസിലിംഗിലാണ് വിദ്യാർത്ഥിനി പീഡനവിവരം പുറത്ത് പറയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ അടിമാലി പൊലീസിൽ പരാതി നല്‍കി. തുടർന്ന് അടിമാലി സി.ഐ പി.കെ. സാബുവിന്റെ നേതൃത്വത്തിൽ പൊലീസ് 15 ന് വൈകിട്ട് അടിമാലിയിലെ വാടക വീട്ടിൽ നിന്ന് അദ്ധ്യാപകനെ കസ്റ്റഡിയിലെടുത്തു. മൂന്ന് വർഷം മുമ്പ് ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു. ഇയാൾ ഒരു മാസം മുമ്പ് ഈ പെൺകുട്ടിയെ രജിസ്റ്റർ വിവാഹം ചെയ്തു. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിന് എതിർത്തെങ്കിലും അദ്ധ്യാപകൻ പിൻവാങ്ങിയില്ല. സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻനിരയിൽ ഉണ്ടായിരുന്ന അദ്ധ്യാപകനായിരുന്നു സാജൻ. ഹൈസ്‌കൂൾ ക്ലാസിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ എന്ന നിലയിൻ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികളെയും രാവിലെ ഫോണിൽ വീട്ടിലേക്ക് വിളിച്ച് എഴുന്നേൽപ്പിക്കുമായിരുന്നു. അതിനാൽ മാനേജ്‌മെന്റിനും കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ടവനായി. സ്‌കൂളിലെ മറ്റു കുട്ടികളോടും പ്രതി ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്. പോക്‌സോ നിയമപ്രകാരം കേസ് രജിസ്ട്രര്‍ ചെയ്ത് പ്രതിയെ അടിമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.