പൊൻകുന്നം: വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ യൂത്ത്ഫ്രണ്ട്(എം)പൊൻകുന്നം വൈദ്യുതി ഭവന് മുമ്പിൽ കൊതുമ്പ് കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ: സുമേഷ് ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാഹൂൽ.ബി. പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലാജി തോമസ് , ശ്രികാന്ത്.എസ് , ഷാജി നല്ലേപ്പറമ്പിൽ , രജിത് , മോളിക്കുട്ടി തോമസ് , സ്മിതാ ലാൽ , അജി അമ്പലത്തറ , റോയി പന്തിരുവേലി , ഫിനോ ജേക്കബ് , ജോർജ്കുട്ടി പൂതക്കുഴി , ജോസ് പാനാപ്പള്ളി , സോണി ഇടക്കലാത്ത്, റ്റോമി തുടങ്ങിയവർ പ്രസംഗിച്ചു.