അടിമാലി: ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ഇന്ന് മുതൽ രാമായണ മാസാചരണം. എല്ലാ ദിവസം രാവിലെ അജിത് മഠത്തുമുറി ശാന്തികളുടെ നേതൃത്വത്തിൽ ഗണപതി ഹോമവും വിശേഷാൽ പൂജകളും, രാമായണ പാരായണവും നടക്കും. എല്ലാ വെള്ളിയാഴ്ചയും രാവിലെ ഒമ്പതിന് വിശേഷാൽ ഭഗവതി സേവയും സമൂഹ ലളിതസഹസ്രനാമാർച്ചനയും ഉണ്ടാകും.