മാഞ്ഞൂർ സൗത്ത്: എസ്.എൻ.ഡി.പി യോഗം 3705 -ാം നമ്പർ മാഞ്ഞൂർ ശാഖയിലെ വാ‌ർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 21 ന് രാവിലെ 10 ന് ശാഖാ ഓഫിസിൽ കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി വി.കെ രാഘവൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ശാഖാ പ്രസിഡന്റ് കെ.എസ് രാജു സ്വാഗതം ആശംസിക്കും. യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ കൗൺസിലർ ജയൻ പ്രസാദ്, ശാഖാ വൈസ് പ്രസിഡന്റ് ശശിധരൻ കോലം തൊട്ടിയിൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് തിരഞ്ഞെടുപ്പ് നടക്കും.