വൈക്കം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും, പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ചതിലും, തലയാഴം പഞ്ചായത്തിന്റെ വികസന മുരടിപ്പും തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് തലയാഴം യു. ഡി. എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കെ. പി. സി. സി. സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, പി. വി. പ്രസാദ്, യു. ബേബി, എൻ. സോമൻ, ഗംഗാധരൻ നായർ, സേവ്യർ കണ്ടത്തിപ്പറമ്പിൽ, ജൽജി വർഗ്ഗീസ്, ഇടവട്ടം ജയകുമാർ, ജോർജ് വർഗ്ഗീസ്, അജയകുമാർ, ബി. എൽ. സെബാസ്റ്റ്യയൻ, യു. കെ. സജീവ്, ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.