പാലാ : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണയ്ക്കായി പരിഗണിക്കുന്നത് പാലാ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 23 ലേയ്ക്ക് മാറ്റി. കുറ്റപത്രത്തിലെ ചില പേജുകൾ വ്യക്തമല്ലെന്ന് കാണിച്ച് പ്രതിഭാഗം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ഫാ. ജയിംസ് എർത്തയിലിന്റെ പേരിലുള്ള കേസ് പരിഗണിക്കുന്നത് സെപ്തംബർ നാലിലേയ്ക്ക് മാറ്റി.