തലയോലപ്പറമ്പ് : സുഹൃത്തുക്കൾക്കൊപ്പം മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ എറണാകുളം ഇടകൊച്ചി വി എ ടി റോഡിൽ പൊടിപ്പറമ്പിൽ ജോർജിന്റെ മകൻ ലിബിൻ ജോർജ് (25) മുങ്ങി മരിച്ചു. വൈക്കപ്രയാർ ആറ്റുവേലക്കടവിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം. വൈക്കപ്രയാർ കടത്തുകടവിന് സമീപത്തുള്ള മനശ്രീ ആശ്രമത്തിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ പണിയ്ക്കായി എത്തിയതായിരുന്നു യുവാവ്. ജോലി കഴിഞ്ഞ് ആശ്രമത്തിന് സമീപത്തെ കടവിൽ സുഹൃത്തുക്കളായ ഹരീഷ്, നിഷാദ്, ആൽബിൻ എന്നിവർക്കൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. നിഷാദ് പുഴയുടെ മറുകരയിലേയ്ക്ക് നീന്തിക്കയറിയെങ്കിലും പിറകെ നീന്തുന്നതിനിടയിൽ ലിബിൻ കൈകാലുകൾ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. നിഷാദും മറ്റ് സുഹൃത്തുക്കളും രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.പിന്നീട് വൈക്കം ഫയർഫോഴ്‌സും പൊലീസും, കോട്ടയത്തുനിന്നും ഫയർസ്റ്റേഷൻ ഓഫീസർ ശിവദാസിന്റെ നേതൃത്വത്തിൽ എത്തിയ സ്‌കൂ ബാ ടീം അംഗങ്ങളും നടത്തിയ തെരച്ചിലിനൊടുവിൽ 7.30 ഓടെ ആറ്റുവേലക്കടവിൽ നിന്നു മൃതദേഹം കണ്ടെടുത്തു.മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ് ജെസ്സി .സഹോദൻ ലിജോ ജോർജ്ജ്.