തലയോലപ്പറമ്പ്: കൂടെ പണിയുന്നവനും അതിലുപരി കളിക്കുട്ടുകാരനുമായ ലിബിനെ രക്ഷപ്പെടുത്താൻ കഴിയാത്തതിന്റെ ഞെട്ടൽ മാറാതെ വിതുമ്പുകയായിരുന്നു ഇടക്കൊച്ചി കോലോത്ത് വീട്ടിൽ നിഷാദ്(25). വൈക്ക പ്രയാർ ആറ്റുവേലക്കടവിന് സമീപം ഇന്നലെ വൈകിട്ട് കളിക്കൂട്ടുകാരനായ ലിബിനുമൊത്ത് കളിക്കാൻ ഇറങ്ങിയത് ഇങ്ങനെ ഒരു ദുരന്തത്തിൽ തീരുമെന്ന് നിഷാദ് ഒരിക്കലും കരുതിയിരുന്നില്ല. ടൈൽ പണിക്കാരനായ ലിബിൻ ഒരു ദിവസത്തെ ജോലിക്ക് വേണ്ടിയാണ് ടെറസ് പണിക്കായി വൈക്ക പ്രയാറിൽ എത്തിയത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം കളിക്കാനിറങ്ങിയ ലിബിൻ മറുകരയിലേക്ക് നീന്തുന്നതിനിടയിൽ കുഴയുകയായിരുന്നു. ഇതിനിടയിൽ കടവിന്റെ ഭാഗത്ത് നിന്നും ബഹളവും കേട്ട ഉടൻ മറുകരയിലെത്തിയ നിഷാദ് ആലോചിക്കാതെ പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഉയർന്ന് വന്ന ലിബിന്റെ കൈകളിൽ പിടിച്ച് ആദ്യം ഉയർത്തുവാൻ രഞ്ജിത്ത് ശ്രമം നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ള തിനാൽ തന്റെ കൈകളിൽ നിന്ന് വഴുതി പോവുകയായിരുന്നുവെങ്കിലും രണ്ടാമത് തലമുടിയിൽ പിടുത്തം വീണതിനെ തുടർന്ന് വീണ്ടും ഉയർത്തുന്നതിനിടെ ശ്വാസതടസ്സം നേരിടുകയും രഞ്ജിത്ത് താഴ്ച്ചയിലേക്ക് പോകുകയുമായിരുന്നുവെന്ന് നിഷാദ് പറഞ്ഞു. .ഫയർഫോഴ്‌സും പൊലീസും സ്‌കൂ ബാ അംഗങ്ങളും ചേർന്ന് രണ്ടര മണിക്കൂർ പരിശ്രമത്തിനൊടുവിൽ ലിബിന്റെ ചേതന അറ്റ ശരീരം കണ്ടെടുക്കുന്നത് വരെയും ഒന്നും സംഭവിക്കല്ലെ എന്നായിരുന്നു മറ്റ് സുഹൃത്തുക്കൾക്കും തടിച്ച് കൂടിയ നാട്ടുകാർക്കുമൊപ്പം നിഷാദിന്റെ ഉള്ളൊരകി പ്രാർത്ഥന.