വൈക്കം : കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സി. വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
ജില്ലാ പ്രസിഡന്റ് ടി.എൻ.രമേശൻ ഉദ്ഘാടനം ചെയ്തു. ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.രത്‌നാകരൻ, എം.ഡി.ബാബുരാജ്, എം.കെ.ശീമോൻ, പി.എസ്.പുഷ്പമണി, പി.ആർ.രജനി, ഡി.രഞ്ജിത് കുമാർ, കെ.അജിത്ത് എന്നിവർ പ്രസംഗിച്ചു.