വൈക്കം : എൽ.ഐ.സി.മാനേജ്‌മെന്റിന്റെ ഏജൻസ് വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് ഏജൻസ് ഫെഡറേഷന്റെ നേതൃത്വത്തിൽ എൽ. ഐ.സി. വൈക്കം ബ്രാഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തി.
കോട്ടയം ഡിവിഷൻ പ്രസിഡന്റ് എൻ.ഒ. ജോർജ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ജി. ത്രിഗുണസെൻ, എൻ.ജി. ബാലചന്ദ്രൻ, കെ.ആർ. ശേഖരൻ, സാലമ്മ ജോളി, സി.എം. ജോസ്, കെ.വി. സിറിയക്, എം.പി. ഗിരിജ, എൽ. സുമ, വി.ഷീബ, കെ.രമേശൻ എന്നിവർ പ്രസംഗിച്ചു.