oushadhakanji

വൈക്കം : ഗവ. ആയുർവേദ ഹോസ്പി​റ്റലിൽ കർക്കടക മാസ ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു. നഗരസഭാ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്​റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു വി കണ്ണേഴൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ.വി.വി.സത്യൻ, ഡോ.വി.വി.അനിൽകുമാർ, ഡോ.പി.ആർ. അമ്പിളി, ഡോ.വി.എസ്.വിദ്യ, പി. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു

ഒരാഴ്ചത്തേക്ക് ആശുപത്രിയിൽ നിന്നും പൊതുജനങ്ങൾക്ക് സൗജന്യമായി ഔഷധക്കഞ്ഞി വിതരണം നടത്തും. വല്ലകം ശ്രീ കൃഷ്ണ ആയുർവ്വേദ ചികിത്സാ കേന്ദ്രമാണ് ഔഷധക്കഞ്ഞി സ്‌പോൺസർ ചെയ്തിരിക്കുന്നത്. ഞവരയരി, ഗോതമ്പ്, ഉണക്കലരി, ഉലുവ, ആശാളി, ജീരകം, കുറുന്തോട്ടി, ചെറുപൂള, വള്ളിയൂഴിഞ്ഞ, നിലംപരണ്ട, മുക്കു​റ്റി, തുടങ്ങിയ മരുന്നുകളാണ് ഔഷധക്കഞ്ഞിയിൽ ചേർക്കുന്നത്.