പാലാ: ജനതാദൾ (നാഷണലിസ്റ്റ്) കോട്ടയം ജില്ലാ കൺവെൻഷൻ 20ന് 4 മണിക്ക് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ അദ്ധ്യക്ഷൻ എച്ച്.എം.ഷാ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോസഫ് ആന്റണി അദ്ധ്യക്ഷനാകും. ദേശീയ വൈസ് പ്രസിഡന്റ് കെ.കെ.ജോയി, ജനറൽ സെക്രട്ടറി സുധീന്ദ്രസിംഗ് സേഥി, സെക്രട്ടറി രാമചന്ദ്രൻപിള്ള, സംസ്ഥാന പ്രസിഡന്റ് പ്രദീപ് കെ.നായർ, വൈസ് പ്രസിഡന്റ് ജോളി തോമസ്, ഖജാൻജി മുഹമ്മദ് ഷെറീഫ്, വൈസ് പ്രസിഡന്റ് ജോർജ് എം.എം, ട്രഷറർ ഡൊമിനിക് എന്നിവർ പങ്കെടുക്കം.