pakil

പാക്കിൽ : ഐതിഹ്യപ്പെരുമയിൽ പാക്കിൽ സംക്രമ വാണിഭത്തിനു തുടക്കമായി. കൗതുകമുണർത്തുന്നതും പഴമയുടെ പെരുമ നിലനിർത്തുന്നതുമായ മുറങ്ങളും കുട്ടകളും തഴപ്പായകളും മൺചട്ടിയുമെല്ലാം ഇവിടത്തെ കാഴ്ച്ചകളാണ്. നാടിന്റെ വിവിധഭാഗങ്ങളിൽനിന്ന് കുട്ട, വട്ടി, കറിച്ചട്ടി, മുറം, തഴപ്പായ തുടങ്ങിയ വിവിധങ്ങളായ വീട്ടുപകരണങ്ങൾ, വെട്ടുകത്തി, ദോശക്കല്ല്, ഉലക്ക, തൂമ്പ, പാര, ചീനച്ചട്ടി, അരിവാൾ, കോടാലി, കൊയ്ത്തരിവാൾ തുടങ്ങിയവ വ്യാപാരത്തിന് എത്തിയിട്ടുണ്ട്. ഗൃഹോപകരണങ്ങളും ഫർണിച്ചറുമാണ് പ്രധാന കച്ചവടസാധനങ്ങൾ. പരമ്പരാഗത മീൻപിടിത്ത ഉപകരണങ്ങളായ കൂട, വല എന്നിവയും പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് കൊണ്ടുവരുന്ന പുളിയും പ്രധാന വിൽപ ഇനങ്ങളാണ്. പാക്കനാരുടെ പിന്മുറക്കാർ നെയ്തുണ്ടാക്കിയ വട്ടിയും െകാട്ടയും മറ്റും വിൽക്കാൻ എത്തുന്നു എന്നതാണ് പാക്കിൽ സംക്രമ വാണിഭത്തിന്റെ പ്രത്യേകത.