തലയോലപ്പറമ്പ് : കീഴൂർ ദേവസ്വം ബോർഡ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സി.എം.കുസുമൻ യൂണിവേഴ്സിറ്റി പരിക്ഷയിൽ ടൂറിസം ഡിഗ്രി കോഴ്‌സിന് മൂന്നാം റാങ്കു നേടിയ അഭിരാമിക്ക് നൽകി പ്രകാശനം നിർവഹിച്ചു. മാഗസിൻ എഡിറ്റർ അമൽജോസ് മാഗസിൻ പരിചയപ്പെടുത്തി. സ്റ്റാഫ് എഡിറ്റർ പ്രൊഫ. അഖിൽ സ്വാഗതവും പ്രൊഫ. സിമ്മിജോൺ നന്ദിയും പറഞ്ഞു. യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.