വൈക്കം : കിഴക്കേനട വണികവൈശ്യ മുത്താരമ്മൻ കാവിൽ രാമായണ മാസാചരണം ആരംഭിച്ചു.
മൂത്തേടത്തുകാവ് ഭഗവതിയുടെ മധുരയിൽ നിന്നുള്ള തിരിച്ചു വരവിനെ തുടർന്ന് മൂത്തേടത്തുകാവ് ക്ഷേത്രത്തിലെ നടതുക്കലിന്റ ഭാഗമായി മുത്താരമ്മൻ വിൽപ്പാട്ടും ദക്ഷിണ സമർപ്പണവും നടത്തി. ചടങ്ങുകൾക്ക് വണികവൈശ്യസംഘം വൈക്കം 27ാം നമ്പർ ശാഖാ പ്രസിഡന്റ് എ.വി.ചന്ദ്രദാസ്, സെക്രട്ടറി എൻ. സുരേശൻ, ട്രഷറർ ആർ.രാജേഷ്, ദേവസ്വം അംഗം എം.പ്രമോദ്, രക്ഷാധികാരി എ. സോമശേഖരൻ, ആർ.സതീഷ് കുമാർ, എം. എസ്. മഹാദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.