തലയോലപ്പറമ്പ് : എസ്. എൻ. ഡി. പി. യോഗം 569-ാം നമ്പർ ഇടവട്ടം ശാഖയുടെ വാർഷിക പൊതുയോഗം വൈക്കം യുണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യുണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി എസ്. ബിജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സോമസുന്ദരൻ (പ്രസിഡന്റ്), രാമചന്ദ്രൻ വെളുത്തേടത്ത് (വൈസ് പ്രസിഡന്റ്), പി.മുരളീധരൻ (സെക്രട്ടറി), എം.എസ്. രാധാകൃഷ്ണൻ (യുണിയൻ കമ്മിറ്റിഅംഗം), നീന അഖിൽ, അശോകൻ വള്ളോത്തറ, പ്രകാശൻ മൂന്നുകണ്ടത്തിൽ, അശോകൻ കണ്ടത്തിൽ, സാബു വാളോക്കോട്ട്, സദാശിവൻ തോട്ടുവേലിൽ, ശശിധരൻ, സുജ ബിജു, ജവഹർ, ഭദ്രകാർത്തിക (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.