intuc

വൈക്കം : കേരള ഇലട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ. എൻ. ടി. യു. സി. ജില്ലാ പ്രവർത്തക സമ്മേളനം നടത്തി. വൈക്കം ഗ്രാന്റ്മാസ്സ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെ ദ്രോഹിക്കുന്ന ബോർഡ് നയങ്ങളിൽ പ്രതിഷേധിച്ച് 23, 24 തീയ്യതികളിൽ വൈദ്യുത ഭവന് മുമ്പിൽ ധർണ നടത്തുമെന്ന് കെ.പി.ധനപാലൻ പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.വി.കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി.സുനിൽകുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ എം.ബി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.പി.പി.സിബിച്ചൻ, അബ്ദുൾസലാം റാവുത്തർ, ഗോപാലകൃഷ്ണൻ, കെ.എസ്. അജയ്ദേവ്, രാജേഷ് ബി.നായർ, പി.പി. പ്രഭു, കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന വൈക്കം ഡിവിഷൻ സെക്രട്ടറി അജയ്ദേവിന് ചടങ്ങിൽ യാത്ര അയപ്പ് നൽകി.