ഭരണങ്ങാനം: സഹസ്രാബ്ദങ്ങളുടെ വിശ്വാസപാരമ്പര്യം പേറുന്ന ഭരണങ്ങാനത്ത് വി. അൽഫോൻസാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും. വി. കുർബാനയും പ്രദക്ഷിണവുമാണ് തിരുനാളിൽ പ്രധാനം. എല്ലാദിവസവും ജപമാലമെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. നാളെ രാവിലെ 10.45ന് പാലാരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. തുടർന്ന് 11ന് പാലാരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.15, 6.30, 8.30,11 ഉച്ചകഴിഞ്ഞ് 2.30, വൈകിട്ട് 5 മണി എന്നീ സമയങ്ങളിൽ വി. കുർബാന ഉണ്ടായിരിക്കും. 11 മണിക്കുള്ള വി. കുർബാന അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരിക്കും.