കോട്ടയം: കേരളം ബംഗാളാകുന്ന സാഹചര്യം അതിവിദൂരമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. എൻ.ഡി.എ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പിയോടുള്ള തെറ്റിദ്ധാരണ മാറി. പാണക്കാട്ട് തറവാട്ടിൽ നിന്നടക്കമുള്ളവർ ബി.ജെ.പിയിലേയ്ക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, പി.സി. തോമസ്, പി.സി.ജോർജ് എം.എൽ.എ, എൻ.ഹരി തുടങ്ങിയവർ സംസാരിച്ചു.