accident

കുറവിലങ്ങാട് : വാഹനാപകടം തുടർക്കഥയാകുന്ന എം സി റോഡിൽ പുതുവേലി ഭാഗത്ത് വീണ്ടും വാഹനാപകടം. മൂന്നാറിൽ നിന്ന് കോട്ടയത്തിന് വരിക ആയിരുന്ന കെ.എസ്.ആർ.ടി.സി ബസും മിനിലോറിയും പുതുവേലി ഷാപ്പ് ഭാഗത്തു വച്ചാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ ക്യാബിനുള്ളിൽ ഡൈവർ കുടുങ്ങി. ഡ്രൈവർ നിലമേൽ സ്വധേശി സുധനെ കൂത്താട്ടുകുളത്തു നിന്ന് ഫയർഫോഴ്‌സ് സംഘം എത്തിയാണ് രക്ഷപെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ എം സി റോഡിൽ പട്ടിത്താനത്തിനും കൂത്താട്ടുകുളത്തിനും ഇടയിൽ ആറോളം വാഹനാപകടങ്ങൾ ആണ് നടന്നത്