അയ്മനം: ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ സ്ത്രീ ശാക്തീകരണത്തിന് പുത്തൻ മാതൃക സൃഷ്ടിച്ച് വാർഡിലെ 14 വനിതകൾക്ക് പ്ലംബിംഗ് പരീശിലനം നൽകുന്നു. പ്ലംബിംഗിലെ എല്ലാ ജോലികളും പരിശീലിപ്പിക്കും. തിരുവനന്തപുരം സഖി, സംക്രാന്തി സി.ആർ.എം എന്നീ സംഘടനകളുടെ സാമ്പത്തിക സഹായത്തോടു കൂടി അർച്ചന പരിശീലന കേന്ദ്രമാണ് പരിശീലനം നൽകുന്നത്. അയ്മനം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.ഷാജിമോൻ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ബിജിമോൾ രാജേഷ്, രേഖ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ നടക്കുന്നത്.