കോട്ടയം: മദ്ധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ എച്ച്.ഐ.വി ബാധിതർക്കായി കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. അതിരമ്പുഴ ആമോസ് സെന്ററിൽ നടക്കുന്ന പരിശീലനത്തിൽ എച്ച്.ഐ.വി ബാധിതർക്കായുള്ള സർക്കാർ സഹായ പദ്ധതികളും പരിപാടികളും പരിചയപ്പെടുത്തും.