പാലാ : റോഡിനു കുറുകെ കടക്കവേ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പ്രവിത്താനം വേഴേങ്ങാനം മാന്തടത്തിൽ പുരുഷോത്തമന്റെ മകൻ പി.എം. അനിൽ (32) ആണ് മരിച്ചത്. 16ന് പുലർച്ചെ 2.30 ഓടെ തൃശൂർ അമലാ നഗറിന് സമീപം ഹൈവേയിലായിരുന്നു അപകടം. സുഹൃത്തുക്കളായ നാലുപേരുടെ സംഘം കോഴിക്കോട്ട് പെയിന്റിംഗ് ജോലിക്കായി പോവുകയായിരുന്നു. അമലാ നഗറിൽ കാപ്പികുടിക്കുന്നതിനായി നിർത്തിയപ്പോൾ മറുവശത്തേക്ക് കടക്കുമ്പോൾ അനിലിനെ കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിനെ മരിച്ചു. സംസ്‌ക്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മാതാവ് : ഇന്ദിര ഭരണങ്ങാനം കൈക്കാരുമുള്ളിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ : അനിലാ രാംദാസ് (കുമ്മണ്ണൂർ, ഉള്ളനാട്), അനൂപ്.