വാഴൂർ:രാത്രി പെട്രോൾ പമ്പിൽ നിർത്തി ഇട്ടിരുന്ന ബസിന്റെ ബാറ്ററി മോഷ്ടിച്ചു. രാത്രി ട്രിപ്പ് അവസാനിച്ച് കൊടുങ്ങൂർ പമ്പിൽ ഇട്ടിരുന്ന ബസ്സിലാണ് കവർച്ച നടന്നത്. പൊൻകുന്നം -കൊടുങ്ങൂർ -പള്ളിക്കത്തോട് റൂട്ടിൽ ഓടുന്ന നന്ദന ബസിൽ നിന്നാണ് ചൊവ്വാഴ്ച രാത്രി ബാറ്ററി നഷ്ടപ്പെട്ടത്. ബസിന്റെ വലത് സൈഡിലെ ഷട്ടർ പൊളിച്ച് അകത്ത് കയറിയാണ് മോഷണം.രാതി പതിനൊന്ന് മണിക്ക് ശേഷം ബൈക്കിലെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത് എന്നാണ് സംശയം.ഇവരുടെ ദ്യശ്യം പമ്പിലെ സിസി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഏകദേശം 15000 രൂപയോളം വില വരുന്ന ബാറ്ററിയാണ് മോഷണം പോയിട്ടുള്ളത്. പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.