sharvin
കഞ്ചാവുമായി യുവാവ് കസ്റ്റഡിയില്‍

അടിമാലി: അമ്പലപ്പടിയിൽ നിന്ന് 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കോതമംഗലം മംഗലശ്ശേരി ഷാർവിനെയാണ് (25) അടിമാലി പൊലീസ് പിടികൂടിയത്. ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവിനെ അടിമാലി എസ്.ഐ ശിവലാലിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.