കോട്ടയം: ലൂർദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനാറാമത് ഓൾ കേരളാ ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിവസം ആൺകുട്ടികളുടെ വിഭാഗത്തിൽ പൂൾ എ യിൽ കോട്ടയം ലൂർദ്, തേവര എസ്. എച്ച്., പൂൾ ബി യിൽ മാന്നാനം സെന്റ് എഫ്രേംസ്, കൊരട്ടി ലിറ്റിൽ ഫ്ലവർ, പൂൾ സി യിൽ മുട്ടം ഷന്താൾ ജ്യോതി, കുര്യനാട് സെന്റ് ആൻസ് പൂൾ ഡി യിൽ കോട്ടയം ഗിരിദീപം, പുളിങ്കുന്ന് സെന്റ് ജോസഫ് എന്നി ടീമുകൾ ക്വർട്ടർ ഫൈനലിൽ പ്രവേശിച്ചു.
പെൺകുട്ടികളുടെ വിഭാഗത്തിൽ പൂൾ എ യിൽ കൊരട്ടി ലിറ്റിൽ ഫ്ലവർ, മുട്ടം ഷന്താൾ ജ്യോതി പൂൾ ബി യിൽ കോട്ടയം മൗണ്ട് കാർമൽ, കോഴിക്കോട് സെന്റ് മൈക്കിൾസ് പൂൾ സി യിൽ ആലപ്പുഴ ജ്യോതി നികേതൻ, പൂൾ ഡി യിൽ നിന്നും കണ്ണൂർ ജി.വി.എച്ച്. എസ്. എസ്. എന്നീ ടീമുകളും ക്വർട്ടറിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കും.