കോട്ടയം: കേന്ദ്രസർക്കാർ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് മിഷന്റെ നിർദ്ദേശപ്രകാരം വെളിയിട വിസർജന നിരോധനം കർശനമായി നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചു. വെളിയിട വിസർജന വിമുക്തമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള നഗരസഭ പരിധിയിൽ പൊതുജനങ്ങൾക്ക് ആവശ്യാർത്ഥം കൂടുതൽ പൊതുശൗചാലയങ്ങൾ സ്ഥാപിച്ചുവരികയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ 250 രൂപ പിഴചുമത്തുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.