കോട്ടയം: കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിനുമുമ്പിൽ നിന്ന് തിരുനക്കരയിലേക്ക് മാർച്ചും പൊതുസമ്മേളനവും നടത്തി. പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, പ്രായമേറിയവർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് മൈലാടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി.ജെ. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പെൻഷൻ സംഘടനകളുടെ ജില്ല കോ-ഓർഡിനേഷൻ ചെയർമാൻ തോമസ് പോത്തൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി പ്രൊഫ. കെ. സദാശിവൻ നായർ, ജില്ല വൈസ് പ്രസിഡന്റ് ടി.കെ. ഗോപി, ജില്ല ജോ.സെക്രട്ടറിമാരായ പ്രൊഫ. കെ.വി. ശശിധരൻ നായർ, കെ. കേശവൻ എന്നിവർ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പെൻഷനേഴ്സ് സമരത്തിൽ പങ്കെടുത്തു.