വൈക്കം: കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. കടുത്തുരുത്തി മാന്നാർ പൂഴിക്കോൽ ജിലയാദ് ഭവനിൽ ജിക്കുമോൻ രാജു (25) കൂടെയുണ്ടായിരുന്ന കൊല്ലം സ്വദേശി സുമേഷ് (28) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ വല്ലകം സബ് സ്റ്റേഷന് സമീപമാണ് അപകടം. വാഷിംഗ് മെഷീൻ ടെക്‌നീഷ്യൻമാരായ യുവാക്കൾ ചേർത്തലയിൽ നിന്നും ജോലി കഴിഞ്ഞ് ബൈക്കിൽ തലയോലപ്പറമ്പിലേക്ക് വരുന്നതിനിടെയാണ് സംഭവം. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിക്കുമോനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.