പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എസ്.ഡബ്ല്യു, ബി.ടി.എസ്., ബി.എഫ്.ടി., ബി.പി.ഇ., സി.ബി.സി.എസ്.എസ്. (മോഡൽ III- 2013- 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് ഒന്നുവരെ അപേക്ഷിക്കാം.
ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്
പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോയുടെ ഒരൊഴിവുണ്ട്. ബയോഡാറ്റ maheshmohan@mgu.ac.in എന്ന ഇമെയിലിലേക്ക് ആഗസ്റ്റ് രണ്ടിനകം അയയ്ക്കണം.
സീനിയർ സയന്റിസ്റ്റ് ഒഴിവ്
കോട്ടയം തലപ്പാടിയിലെ ബയോമെഡിക്കൽ ഗവേഷണത്തിനുള്ള അന്തർ സർവകലാശാല കേന്ദ്രത്തിൽ നിലവിലുള്ള മൂന്ന് സീനിയർ സയന്റിസ്റ്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരം www.iucbr.ac.in ൽ.