കടുത്തുരുത്തി: കടുത്തിരുത്തി ബസ്‌ബേ ടെർമിനൽ നിർമ്മാണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായിട്ടുള്ള പ്രോജക്ട് സർവ്വേയുടെയും സോയിൽ ടെസ്റ്റിന്റെയും പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രാഥമിക പരിശോധനകൾക്ക് വേണ്ടിയുള്ള ടെണ്ടർ നടപടികൾ നടത്തിയത്. ഇത് പ്രകാരം ആർ.റ്റി.എഫ്. ഇൻഫ്രാ കമ്പനിക്കാണ് ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള ടെണ്ടർ ലഭിച്ചിരിക്കുന്നത്. കടുത്തുരുത്തി വലിയ പാലത്തിന് സമീപത്തായി വലിയ തോടിന് കുറുകെ സമാന്തര പാലം നിർമ്മിച്ച് ബസ് ടെർമിനലായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പ്രാഥമിക രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 11.30 ന് കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനിൽ ജില്ല പഞ്ചായത്ത് മെമ്പർ മേരി സെബാസ്റ്റ്യൻ എന്നിവരുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ മോൻസ് ജോസഫ് എം.എൽ.എ സർവ്വേ ജോലികളുടെയും സെയിൽ ടെണ്ടറിന്റെയും ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് വിഭാഗം മേൽനോട്ടം വഹിക്കും

ആർ.റ്റി.എഫ് ഇൻഫ്രാ കമ്പനി സർവ്വേ ജോലികളും സോയിൽ ടെസ്റ്റും പൂർത്തീകരിച്ച ശേഷം ജനപ്രതിനിധികളുമായി കൂടിയലോജിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകുമെന്ന് മോൻസ് ജോസഫ് എം.എൽ.എ.

കടുത്തുരുത്തി വലിയ പാലത്തിന് സമീപത്തായി വലിയ തോടിന് കുറുകെ സമാന്തര പാലം നിർമ്മിച്ച് ബസ് ടെർമിനലായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പ്രാഥമിക രൂപരേഖ