kob-parukuttiyamma-jpg

പാലാ : ഓട്ടോറിക്ഷയിൽ ജീപ്പിടിച്ച് വയോധിക മരിച്ചു. കൊല്ലപ്പള്ളി തുണ്ടിമല തടത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ പാറുക്കുട്ടിയമ്മ (78) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ പാലാ- തൊടുപുഴ ഹൈവേയിൽ പിഴക് പാലത്തിന് സമീപമാണ് അപകടം. പാറുക്കുട്ടിയമ്മ മാനത്തൂരിലുള്ള സ്ഥലം നോക്കാൻ പോകുന്നതിനാണ് കൊല്ലപ്പള്ളിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയത്. പിഴക് പാലത്തിന് സമീപമെത്തിയപ്പോൾ എതിർവശത്തു നിന്നെത്തിയ ജീപ്പ് നിയന്ത്രണംവിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ ഓട്ടോ ഡ്രൈവർ കൊല്ലപ്പള്ളി പുളിയൻപറമ്പിൽ വിൽസൺ (46) സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
പാറുക്കുട്ടിയമ്മയുടെ സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. വള്ളിച്ചിറ കുളപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: തങ്കപ്പൻ, സോമരാജൻ (തടത്തിൽ ട്രാവൽസ്, കൊല്ലപ്പള്ളി), മോഹനൻ. മരുമക്കൾ: ശാന്ത, വിലാസിനി, ബിജി.