kochi-danushkody-nh
ആറാം മൈലില്‍ കാറിനു മുകളില്‍ വന്‍ മരം കടപുഴകി വീണു ഡ്രൈവര്‍ക്ക് പരിക്ക്

അടിമാലി: കൊച്ചിധനുഷ് കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം ആറാം മൈലിൽ കാറിനു മുകളിലേക്ക് വൻ മരം കടപുഴകി വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ആയിരമേക്കർ പാറയിൽ ഗിരീഷിനാണ് (46) പരിക്കേറ്റത്. ഏഴ്‌പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. എറണാകുളത്തിന് പോയി തിരികെ വരുമ്പോഴാണ് പാതയുടെ താഴ്ഭാഗത്തായി നിന്നിരുന്ന വൻമരം കടപുഴകി വാഹനത്തിന്റെ മുൻഭാഗത്ത് പതിച്ചത്. തുടർന്ന് ഇതുവഴി വാഹനത്തിൽ എത്തിയവരാണ് കാറിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഗിരീഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് രണ്ട് മണിക്കൂർ ഗതാഗതം സ്തംഭിച്ചു. അടിമാലിയിൽ നിന്ന് ഫയർഫോഴ്സും ഹൈവേ പൊലീസ് സംഘവും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.