ചങ്ങനാശേരി: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ ഡ്രൈവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. കുളത്തൂർമുഴി മണ്ണൂപ്പറമ്പിൽ അപ്പു (45) ആണ് മരിച്ചത്. ചങ്ങനാശേരി- കുളത്തൂർമുഴി റൂട്ടിൽ സർവീസ് നടത്തുന്ന കല്പന ബസ് ഓടിക്കുന്നതിനിടെയാണ് സംഭവം. ചങ്ങനാശേരി സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട ബസ് ഉച്ചയ്ക്ക് 1.20 ഓടെ മിസംപടിയിൽ എത്തിയപ്പോഴാണ് അപ്പുവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് റോഡരികിലേക്ക് ബസ് ഒതുക്കി നിർത്തി. ഉടൻ യാത്രക്കാർ ചേർന്ന് കറുകച്ചാൽ മേഴ്‌സി ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ചെത്തിപ്പുഴ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. 25 വർഷമായി ബസിലെ ഡ്രൈവറാണ്.ബസിൽ തന്നെയാണ് രാത്രി തങ്ങുന്നതും. ഭാര്യ: ഷൈനി. മകൾ : ഹന്ന. സംസ്‌കാരം പിന്നീട്.