പൂഞ്ഞാർ : എസ്.എൻ.ഡി.പി യോഗം 108 -ാം നമ്പർ പൂഞ്ഞാർ ശാഖയിലെ നവതി ആഘോഷവും സ്വീകരണ സമ്മേളനവും 28 ന് ഉച്ചയ്‌ക്ക് 1.30 ന് യോഗം അസി.സെക്രട്ടറി എം.വി അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.ആർ ഉല്ലാസ് അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലേയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹൻ ചിറ്റാനപ്പാറയിൽ എന്നിവർക്ക് സ്വീകരണം നൽകും. ശാഖാ നവതി ആഘോഷത്തിന്റെ ഭാഗമായി നവതി ആഘോഷിക്കുന്ന ശാഖാ അംഗങ്ങളെ ആദരിക്കും. കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ചെയർമാൻ പ്രവീൺ മോഹൻ മുഖ്യപ്രഭാഷണം നടത്തും.