പാലാ: റോട്ടറി ക്ലബിന്റെ 2019 20 വർഷത്തെ ഡിസ്ട്രിക്ട് പ്രോജക്ടായ റീച്ചിന് തുടക്കമായി. മാലിന്യനിർമ്മാർജനമാണ് പ്രധാന പദ്ധതി. ഇതിനായുള്ള ഇൻസിനറേറ്ററിന്റെ പ്രവർത്തന ഉദ്ഘാടനം പാലാ മരിയ സദനത്തിൽ നടന്നു. റോട്ടറി ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ഡോ.തോമസ് വാവാനിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ ശ്രിരിഷ് കേശവൻ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് റൊട്ടേറിയൻ ജോസ് അഗസ്റ്റിൻ, സെക്രട്ടറി ഡോ.സണ്ണി മാത്യു, ഡോ.റോയ് അബ്രഹാം കള്ളിവയലിൽ, സന്തോഷ് മരിയ സദനം, വിനോദ് തുടങ്ങിയവർ സംസാരിച്ചു.