വൈക്കം : നവോത്ഥാന ഭൂമികയിലെ പ്രബുദ്ധ നഗരമായ വൈക്കത്തിന്റെ പ്രാധാന്യം അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് സി.പി.ഐ ജനകീയ സമരം സംഘടിപ്പിച്ചതെന്ന് ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ. വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അധികൃതരുടെ അവഗണനക്കെതിരെ സി.പി.ഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദശദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ. ഡി. എഫ്. സർക്കാരിന്റെ നേതൃത്വത്തിൽ വലിയ വികസനങ്ങളാണ് മണ്ഡലത്തിൽ നടക്കുന്നതെങ്കിലും ജനങ്ങളുടെ യാത്രാ ക്ലേശം ഗുരുതരമാണ്. കെ. എസ്. ആർ. ടി. സി. ക്ക് ഇതിൽ പ്രമുഖ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റംഗം എൻ. അനിൽ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. സി. പി. ഐ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി.സുഗതൻ, ടി.എൻ.രമേശൻ, സി.കെ.ആശ എം. എൽ. എ, എം.ഡി.ബാബുരാജ്, കെ. അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. വലിയകവലയിൽ നിന്നും പ്രകടനമായെത്തിയാണ് സമരം ആരംഭിച്ചത്. പ്രകടനത്തിന് ലീനമ്മ ഉദയകുമാർ, കെ.ഡി.വിശ്വനാഥൻ, കെ.എസ്. രത്‌നാകരൻ, പി.എസ്.പുഷ്‌ക്കരൻ, കെ.കെ.ചന്ദ്രബാബു, പി.കെ.അനിൽ, ദാസപ്പൻ.പി, പി.പ്രദീപ്, പി.എസ്.പുഷ്പമണി തുടങ്ങിയവർ നേതൃത്വം നൽകി.