പാലാ : വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി. മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, വികാരി ജനറാൾ ഫാ. ജോസഫ് കുഴിഞ്ഞാലിൽ, തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ. ജോസ് വള്ളോംപുരയിടത്തിൽ, ഭരണങ്ങാനം പള്ളിവികാരി ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി, തീർത്ഥാടനകേന്ദ്രം അസി. റെക്ടർ ഫാ. ജോസഫ് മേയിക്കൽ, ഫാ.അബ്രാഹം കണിയാംപടിക്കൽ, ഫാ.ജോസഫ് കിഴക്കേക്കര, ഫാ.തോമസ് വലിയവീട്ടിൽ,ഫാ. മാത്യു പുത്തൻപുരക്കൽ, ഫാ.ജോസ് മഠത്തിക്കുന്നേൽ, ഫാ.മൈക്കിൾ ഔസേപ്പറമ്പിൽ, ഫാ.മാർട്ടിൻ കല്ലറയ്ക്കൽ, ഫാ.ജോസഫ് വാട്ടപ്പിള്ളിൽ, ഫാ. മാത്യു മൂത്തേടത്ത്, ഫാ.അബ്രാഹം തകിടിയേൽ, ഫാ. മാത്യു കുരിശുംമൂട്ടിൽ, വിവിധ സന്യാസ സമൂഹങ്ങളിലെ വൈദികർ, സന്യസ്തർ, വോളന്റിയേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് 11ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിച്ച് സന്ദേശം നൽകി. രാവിലെ 5.15ന് ഫാ.ജോസഫ് മേയിക്കൽ 6.30ന് ഫാ. ജോസഫ് പാമ്പാറ 8.30ന് ഫാ.മാത്യു കുരിശുംമൂട്ടിൽ, ഉച്ചകഴിഞ്ഞ് 2.30ന് ഫാ. തോമസ് വാലുമ്മേൽ വൈകുന്നേരം 05.00 ന് ഫാ. ജോസ് നെല്ലിക്കതെരുവിൽ എന്നിവർ വി.കുർബാന അർപ്പിച്ചു. കോരിച്ചൊരിഞ്ഞ മഴയെ വകവയ്ക്കാതെ വൈകിട്ട് നടന്ന ജപമാല റാലിയിൽ ആയിരങ്ങൾ പങ്കടുത്തു.