വൈക്കം: താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് രണ്ട് പോത്തുകൾ ചത്തു. പോത്തിനെ പാടത്തു കെട്ടാൻ കൊണ്ടുവന്ന ഉടമ തോട്ടകം വാഴക്കാട് മാരത്തുശ്ശേരി ബിജു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.തലയാഴം തോട്ടകം ചെട്ടിക്കരിക്ക് സമീപം പുതുക്കരി മോട്ടോർ തറയ്ക്കടുത്തുള്ള പാടത്ത് വ്യാഴാഴ്ച വൈകിട്ടാണ് അപകടം. .പുല്ല് വളർന്ന് പെയ്ത്തു വെള്ളം നിറഞ്ഞ് കിടക്കുന്ന പാടത്ത് നാളുകളായി വൈദ്യുതലൈൻതാണ് കിടക്കുകയാണ്.നിരവധി കർഷകർ പുല്ലു ചെത്തുന്നതിനും കന്ന്കാലികളെ മെയ്ക്കാനും ഈ പാടശേഖരത്ത് എത്താറുണ്ട്. പുതുക്കരി മോട്ടേർ തറയ്ക്ക് സമീപത്തുള്ള മുപ്പത്, അഞ്ചാം ബ്ലോക്ക്, ഏഴാം ബ്ലോക്ക് തുടങ്ങിയ പാടശേഖരങ്ങളിലും വൈദ്യുതി ലൈൻ താണു കിടക്കുന്നത് അപകടഭീഷണി ഉയർത്തുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. പുതുക്കരിയിൽ ഒരു വൈദ്യുത പോസ്റ്റ് ചാഞ്ഞ് കിടക്കുന്നത് അപകട ഭീഷണി ഉയർത്തിയിട്ടും അത് മാറ്റി സ്ഥപിക്കാൻ തയ്യാറാകാത്തത് പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.