തലയോലപ്പറമ്പ് : ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. തലയോലപ്പറമ്പ് നൈസ് തീയ്യേറ്ററിന് സമീപം കരേപറമ്പിൽ ലീലയുടെ വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് തകർന്നത്. ഇന്നലെ വൈകിട്ട് 6 മണയോടെയാണ് സംഭവം. മഴക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ പുരയിടത്തിൽ നിന്ന കൂറ്റൻ തേക്കുമരം കടപുഴകി മേൽക്കൂരയലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉടൻ ഓടി മാറയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. വീടിന്റെ ഭിത്തിക്ക് പൊട്ടലുകൾ വീണു.മേൽക്കൂരയുടെ ഒരു വശം പൂർണമായും തകർന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ, വടയാർ വല്ലേജ് ഓഫീസർ പി.ബി നാരായണൻ കുട്ടി തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.