qurts

ചങ്ങനാശേരി: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഫയർ സ്റ്റേഷൻ ക്വാർട്ടേഴ്സ് കാട് കയറി നശിക്കുന്നു. ഹെഡ് പോസ്റ്റ് ഓഫീസിനു എതിർവശത്തുള്ള ഫയർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിലാണ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. മാലിന്യം തള്ളുന്നതിനും സാമൂഹിക വിരുദ്ധർക്ക് വിഹരിക്കുന്നതിനുമുള്ള ഇടമായി മാറിയെന്നും ആക്ഷേപമുണ്ട്. രണ്ട് വർഷം മുമ്പാണ് കെട്ടിടത്തിന്റെ നിർമ്മാണജോലികൾ ഏറെക്കുറേ പൂർത്തീകരിച്ചത്. എന്നാൽ തുടർ നടപടികൾ ഇല്ലാതെ വന്നതോടെ ക്വാർട്ടേഴ്‌സും പരിസരവും കാടുപിടിച്ച് ഉപയോഗശൂന്യമാവുകയായിരുന്നു. വെള്ളം ലഭ്യമാകാത്തതിനാലാണ് ക്വാർട്ടേഴ്സ് ഉപയോഗിക്കുന്നതിന് കാലതാമസമെടുക്കുന്നത്.അതിന് അധികൃതർ തയാറാകുന്നില്ല. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടവും സ്ഥലവും പ്രയോജനകരമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കമമെന്ന ആവശ്യവും ശക്തമാണ്.