ayurveda-camp-jpg

തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം തലയോലപ്പറമ്പ് യുണിയന്റെ കീഴിലുള്ള പുളിക്കമാലിൽ ശാഖ, ഗവ.ഹൈസ്‌കൂൾ പി.ടി.എ, എണ്ണക്കാതറ ആയുർവേദ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. ശാഖപ്രസിഡന്റ് വി.ടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ കുമാരൻ സ്വാഗതം പറഞ്ഞു. ഡോ.ആര്യമോൾ രമേശൻ ക്യാമ്പ് സന്ദേശം നൽകി.സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ.എ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. അനീഷ് പുളിക്കമാലിൽ, സുമതി ശ്രീധരൻ, എം.എ മണി എന്നിവർ പ്രസംഗിച്ചു. ഡോ.ജിഷ്ണു വേണുഗോപാൽ, ഡോ.ബീന, ഡോ.ആര്യ, ഡോ.ആരതി എന്നിവർ മൈഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.