shilpashala

വൈക്കം: ചെമ്മനാകരി ബി. സി. എഫ്. നേഴ്‌സിംഗ് കോളേജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ വിദഗ്ദരെ ഉൾപ്പെടുത്തി കാൻസർ ചികിത്സയിലെ നൂതനപ്രവണതകളെക്കുറിച്ച് സംസ്ഥാനതല ഏകദിന ശിൽപ്പശാല നടത്തി. സംസ്ഥാനത്തെ 40 നേഴ്‌സിംഗ് കോളേജുകളിലെ പ്രതിനിധികൾ പങ്കെടുത്തു. ബി. സി. എഫ്. ചെയർമാൻ ഡോ. കെ. പരമേശ്വരൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ബി. സി. എഫ്. മാനേജിംഗ് ഡയറക്ടർ ഡോ. ഹേമ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ജാസർ മുഹമ്മദ് ഇക്ബാൽ, നേഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. നിഷ വിൽസൺ, ഡയറക്ടർ അഡ്വ. കെ. പി. ശിവജി, അഡ്മിനിസ്ട്രറ്റർ കെ. അശോകൻ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം ആർ. സി. സി. ആശുപത്രി അസോസിയേറ്റ് പ്രൊഫ. അനൂപ് ശങ്കർ, ഹെഡ് നേഴ്‌സ് സുനിതാ കുമാരി, ആലപ്പുഴ ഗവ. നേഴ്‌സിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. അനുപമ സുസ്മിത എന്നിവർ ക്ലാസുകളെടുത്തു.